അതിർത്തി റോഡുകൾ തുറന്നു

ബദിയടുക്ക: അതിർത്തി റോഡുകൾ തുറന്നതോടെ അയൽസംസ്​ഥാന യാത്രക്ക്​ ആശ്വാസം. അന്യസംസ്​ഥാനത്തുള്ളവർ കേരളത്തിലേക്ക്​ വരു​േമ്പാഴുള്ള രജിസ്​ട്രേഷൻ മാത്രമാണ്​ ഇപ്പോൾ ബാക്കിയുള്ളത്​.

മംഗളൂരുവിലെ ആശുപത്രികൾ, തൊഴിൽ-വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, ബന്ധുവീടുകൾ, വിവാഹ ചടങ്ങുകൾ എല്ലാം നേർവഴിയിലേക്ക്​ കടന്നുവരുകയാണ്.​ അതിർത്തിയിൽ ബദിയടുക്ക -പെർള വഴി കർണാടകത്തിലേക്കുള്ള അടച്ചിട്ട റോഡുകൾ പൂർണമായും തുറന്നതോടെ യാത്രാപ്രശ്​നം നീങ്ങി.

മ​തലപ്പാടി, സുള്ള്യ പെർള -അടുക്കസ്​ഥല -സാറഡുക്ക അതിർത്തിയും സ്വർഗ-വാണിനഗർ ആർള പദവ് റോഡുമാണ് തുറന്നുകൊടുത്തത്. കഴിഞ്ഞ ഒരാഴ്​ചയായാണ്​ കേരള-കർണാടക ഈ അതിർത്തി റോഡുകളിൽ പഴയ നിലയിൽ വാഹനസഞ്ചാരവും കാൽനടയാത്രയും തുടങ്ങിയത്. പുത്തൂരിലേക്കുള്ള ബസ് സർവിസ് നടത്തിവരുന്നു. ഇതോടെ യാത്രാദുരിതം ഇല്ലാതായി.

നാല്മാസത്തിലേറെയായി ജനങ്ങളുടെ ദുരിത ജീവിതം ബന്ധപ്പെട്ട അധികാരികൾ കാണാതെ പോയത് ആക്ഷേപത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. അവശ്യസാധനങ്ങൾക്കായി അഞ്ചു കിലോമീറ്റർ ദൂരെയുള്ള പെർള ടൗണിലേക്കും എട്ടു കിലോമീറ്ററുള്ള ആർള പദവിലേക്കും യാത്ര വഴിമുട്ടിയ നിലയിലായിരുന്നു.

ഇവിടത്തെ ജനങ്ങളുടെ ആശുപത്രിയും സ്കൂളുകളും കർണാടക പുത്തൂർ ടൗണായിരുന്നു. 30 കിലോമീറ്റർ സഞ്ചരിച്ചാൽ പുത്തൂരിലേക്കും എത്തിപ്പെടും. ഇത് പാ​െസടുത്ത് 40 കിലോമീറ്റർ ദൂരം തലപ്പാടിയിലേക്കും അവിടെ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ച് പുത്തൂരിലേക്കും എത്തിപ്പെടേണ്ട അവസ്​ഥയാണ് ഉണ്ടായിരുന്നത്.

കേരള - കർണാടക അതിർത്തിയിൽ നിന്നും ജോലിക്കായി രണ്ടു ഭാഗത്തേക്കും എത്തിപ്പെടേണ്ടവർക്ക്​ അതിർത്തി വഴി അടച്ചതോടെ വീട്ടിൽതന്നെ കഴിഞ്ഞുകൂടേണ്ടിവന്നു.

ഇതുമൂലം പലർക്കും ജോലി നഷടപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർ കൂടുതലുള്ള ഇവിടെ നിന്നും രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും റേഷൻ കടയിൽ എത്തിപ്പെടാനും അനുഭവിച്ച ദുരിതം ചെറുതല്ലെന്ന്​ നാട്ടുകാർ പറയുന്നു. ഈ അവസ്​ഥ മാറിയ​ ആശ്വാസത്തിലാണ് നാട്ടുകാർ. 

Tags:    
News Summary - border roads open in kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.