99 പേര്‍ക്ക് കോവിഡ്; 47 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയിൽ 99 പേര്‍ക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,878 ആയി. നിലവില്‍ 988 പേരാണ് ചികിത്സയിലുള്ളത്. 47 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. വീടുകളില്‍ 6062 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 6420 പേരാണ്. പുതിയതായി 1398 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 360 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 420 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.