ജലസംരക്ഷണത്തിന് 1183 താല്‍ക്കാലിക തടയണ

കാസർകോട്​: 1183 താല്‍ക്കാലിക തടയണയുടെ നിര്‍മാണം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ പ്രത്യേക കാമ്പയിനായാണ് തടയണ നിര്‍മാണം നടക്കുന്നത്. എട്ട്, 14 റിങ് ചെക്ഡാമുകളും എട്ട് സെ.മീ സ്ഥിരം തടയണയും ബ്ലോക്കില്‍ പൂര്‍ത്തിയായി. കോടോം ബേളൂര്‍ -458, പനത്തടി -280, വെസ്​റ്റ്​ എളേരി -112, ബളാല്‍ -188, കള്ളാര്‍ -42, കിനാനൂര്‍ കരിന്തളം -108, ഈസ്​റ്റ്​ എളേരി -25 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച താല്‍ക്കാലിക തടയണകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.