തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് വീടിൻെറ തറ പൊളിച്ചത് കാടത്തം- ബി.ജെ.പി കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പിരിവ് നല്‍കാത്തതിനു ഇട്ടമ്മലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിൻെറ തറ പൊളിച്ച് കൊടി നാട്ടിയ ഡി.വൈ.എഫ്.ഐ നടപടി അപലപനീയവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ബി.ജെ.പി കാസര്‍കോട് ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത്. സി.പി.എമ്മിനു മൃഗീയഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പോയിട്ട് സ്വസ്ഥമായി ജീവിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വീടുകള്‍ തകര്‍ക്കലും കുടിവെള്ളം മുട്ടിക്കലും ഉപജീവനമാർഗമില്ലാതാക്കലും സി.പി.എം പ്രവര്‍ത്തകരുടെ സ്ഥിരം ശൈലിയാണ്. കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.