തൃക്കരിപ്പൂർ: പുതുതലമുറക്ക് വായനയുടെയും പുസ്തകത്തിൻെറയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതും ലക്ഷ്യമിട്ട് വിഷുപ്പുലരിയിൽ പുസ്തക ക്കണിയൊരുക്കി. മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല - ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തിലാണ് വ്യത്യസ്തമായ പരിപാടി ഒരുക്കിയത്. വിഷുദിനത്തിൽ നിരവധി പേർ വായനശാല സന്ദർശിച്ചു. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ, വായനശാല പ്രസിഡൻറ് ടി. തമ്പാൻ, വി. ബിനേഷ്, വി.എം. സതീശൻ, ലൈബ്രേറിയൻ സബ്ന, പി.കെ. നന്ദന, സജി, എം. സനൂപ്, കെ. സന്ദീപ്, ജിഷ്ണു, ജിത്തു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.