കസബ കടപ്പുറത്ത് ഫുട്​ബാൾ കളിക്കിടെ അക്രമം; പൊലീസ്​ വാഹനം തകർത്തു

കാസർകോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കിടെ അക്രമം. വിവരമറിഞ്ഞെത്തിയ പൊലീസ്​ സംഘത്തി​ൻെറ വാഹനം അക്രമികൾ തകർത്തു. ഞായറാഴ്​ച വൈകീട്ട് ഏഴോടെയാണ് സംഭവം. സംഭവത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസി​ൻെറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. കസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ ഇരുവിഭാഗം ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടാവുകയും സംഘട്ടനത്തിലെത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കാസർകോട് സി.ഐ കെ. ബാബു, എസ്.ഐമാരായ കെ. ഷാജു, ഷേക്ക് അബ്​ദുൽ റസാഖ്​ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി. ഇതിനിടയിലാണ്​ അക്രമികൾ പൊലീസിനുനേരെ തിരിഞ്ഞത്​. തുടർന്ന്​ പൊലീസ്​ വാഹനം തകർക്കുകയും ചെയ്​തു. police jeep സംഘർഷത്തിൽ തകർന്ന പൊലീസ് വാഹനത്തി​‍ൻെറ ഗ്ലാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.