രാജപുരം: മാച്ചിപ്പള്ളി എം.വി.എസ് വായനശാല വയോജനങ്ങള്‍ക്ക് വിഷുക്കിറ്റും ആയുര്‍വേദ മരുന്നും വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം പത്മാനഭന്‍ മാച്ചിപ്പള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നേതൃത്വസമിതി കണ്‍വീനര്‍ എ.കെ. രാജേന്ദ്രന്‍, സിനി ജയരാജ് എന്നിവര്‍ സംസാരിച്ചു. അനന്തുകൃഷ്ണ സ്വാഗതവും ഗീത രാജന്‍ നന്ദിയും പറഞ്ഞു. പെഡഗോജിക്കൽ സ്റ്റഡീസ് ബിരുദദാനച്ചടങ്ങ് പെരിയഡുക്ക: കേരളസർക്കാറിൻെറ പി.എൻ. പണിക്കർ വിഗ്യാൻ വികാസ് കേന്ദ്രയുടെ അംഗീകാരമുള്ള എം.പി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെഡഗോജിക്കൽ സ്റ്റഡീസ് ആദ്യ ബാച്ചിൻെറ ബിരുദ ദാനച്ചടങ്ങ് എം.പി ട്രെയിനിങ് ആൻഡ് റിസർച് സൻെററിൽ സംഘടിപ്പിച്ചു. ജില്ല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ കവിത റാണി രഞ്ജിത്ത് ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി. എം.പി ഇൻറർ നാഷനൽ സ്കൂൾ മാനേജർ ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടർ ഡോ. അബ്ദുൽ ജലീൽ മർത്യ സ്വാഗതവും ഫാത്തിമത്ത് തഹ്സീൻ നന്ദിയും പറഞ്ഞു. ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കാസർകോട്: കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം എസ്.ജി.എസ് െഡപ്യൂട്ടി കമീഷണർ ടി. ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ. സുരേന്ദ്രൻ കോളോട്ട് അധ്യക്ഷത വഹിച്ചു. കെ.ഡി. സൈമൺ, കെ. വിശ്വനാഥൻ, എ. നാരായണ, ബി. ഉമേഷ് പൈ, എം.കെ. ബേബി എന്നിവർ സംസാരിച്ചു. ലോയി ഡിസൂസ നന്ദി പറഞ്ഞു. കെ.ടി.പി.എയുടെ കാസർകോട്ടെ നികുതി പഠനകേന്ദ്രത്തിൽ, മാനേജ്മൻെറ് െട്രയിനികൾക്കും വിദ്യാർഥികൾക്കും ബിസിനസുകാർക്കും സൗജന്യ െട്രയിനിങ് നൽകാൻ തീരുമാനിച്ചു. ഭാരവാഹികളായി സുരേന്ദ്രൻ കോളോട്ട് (പ്രസി), ബി. ഉമേഷ് പൈ (സെക്ര), കെ. നാരായണ (ട്രഷ), ഉദയകുമാർ (സ്റ്റേറ്റ് എക്സിക്യൂട്ടിവ് കൗൺസിലർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.