വാര്‍ഷിക പദ്ധതി അംഗീകാരം: ജില്ലയിലെ ആദ്യ തദ്ദേശ സ്ഥാപനമായി മടിക്കൈ

കാസർകോട്​: ജില്ല ആസൂത്രണ സമിതി യോഗത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്തി​െൻ 2021-22 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. ജില്ലയില്‍ ആദ്യമായി 2021-22 വാര്‍ഷിക പദ്ധതി അംഗീകാരം നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മടിക്കൈ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ 11 ഗ്രാമ പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തി​ൻെറയും ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. എന്‍മകജെ, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, ചെറുവത്തൂര്‍, കള്ളാര്‍, കുമ്പള, മീഞ്ച, പുത്തിഗെ, മധൂര്‍, വോര്‍ക്കാടി, വെസ്​റ്റ് എളേരി പഞ്ചായത്തുകളുടെ ഭേദഗതി പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു സംബന്ധിച്ചു. കാൻറീന്‍ കെട്ടിടം, വിശ്രമമുറി ഉദ്ഘാടനം കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. കോളജില്‍ നിര്‍മിച്ച കാൻറീന്‍ കെട്ടിടത്തി​ൻെറയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെയും ഉദ്ഘാടനംചൊവ്വാഴ്​ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.