ഹെൽത്ത് കെയർ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

പടന്ന: പടന്ന കടപ്പുറത്ത് പുതുതായി ആരംഭിച്ച ഹെൽത്ത് കെയർ ക്ലിനിക്‌ ആൻഡ്​ ലബോറട്ടറിയുടെ ഉദ്‌ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശ്യാമള നിർവഹിച്ചു. ഒമ്പതാം വാർഡ് മെംബർ പി.കെ. സുമതി അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ സി. നാരായണൻ, കെ.പി. മജീദ്, അഷ്​റഫ്, സി.എച്ച്. മുത്തലിബ്, ഡോ. റിയാസ്, ഡോ. മുജീബ് റഹ്‌മാൻ, ഡോ. സബീറ മുജീബ്, ഡോ. നസ്മൽ മാഹീൻ, ഡോ. ഇർഫാദ്, ഡോ. ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ക്ലിനിക്കിൽ എത്തിയ രോഗികൾക്ക് സൗജന്യ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.