'പെൻഷൻ പരിഷ്​കരണ ഉത്തരവ്​ പുറപ്പെടുവിക്കണം'

' കാഞ്ഞങ്ങാട്​: പെൻഷൻ പരിഷ്കരണ ഉത്തരവ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന്​ ​കെ.എസ്​.എസ്​.പി.എ കാഞ്ഞങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ആവശ്യ​പ്പെട്ടു. സംഘടന ജില്ല സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ കെ. ബനീഷ്‌രാജ്, വി.വി. ശോഭ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡൻറ്​ കെ.വി. രാജേന്ദ്രൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ യു. ശേഖരൻ നായർ, എം. സുധാകരൻ, സംസ്ഥാന കമ്മിറ്റി ഓഡിറ്റർ സി. രത്നാകരൻ ജില്ല ട്രഷറർ സി. പ്രേമരാജൻ നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. മുരളീധരൻ, വനിതഫോറം ജില്ല പ്രസിഡൻറ്​ കെ. സരോജിനി ടീച്ചർ നിയോജക മണ്ഡലം സെക്രട്ടറി പി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം കുഞ്ഞാമിന ടീച്ചർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.