വിദ്യാഭ്യാസ ആനുകൂല്യം: തീയതി നീട്ടി

കാസർകോട്​: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍: 0497 2970272. ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം കാസർകോട്​: സംസ്ഥാന സര്‍ക്കാറി​‍ൻെറ ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം. സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്​കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതക്ക്​ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 15 നകം ജില്ല വനിത ശിശുവികസന ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04994 293060.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.