ഷീ ക്രിയേറ്റേഴ്സ് സംഗമം

കാസർകോട്: വാട്സ്​ആപിലെ യൂട്യൂബ് കൂട്ടായ്മയായ 'ഷീ ക്രിയേറ്റേഴ്​സ്' സംഗമം കാസർകോട് നടന്നു. രണ്ടുവർഷം മുമ്പ് സ്ത്രീകളുടെ യൂട്യൂബിലെ വളർച്ചക്കുവേണ്ടി ആരംഭിച്ച കൂട്ടായ്മയാണ് ഷീ ക്രിയേറ്റേഴ്​സ്. മൂന്ന് ഗ്രൂപ്പുകളിലായി അഞ്ഞൂറിൽപരം അംഗങ്ങളുണ്ട്. കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ ഗ്രൂപ് അഡ്മിൻ സി.ടി. റംഷാദ് സംഗമത്തിൽ പ്രകാശനം ചെയ്തു. കേരളത്തിലുടനീളമുള്ള 55ഓളം യൂട്യൂബർമാർ പങ്കെടുത്തു. കോവിഡ്​ പ്രോട്ടോകോൾ അനുസരിച്ച് നടന്ന പരിപാടിയിൽ മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്തി​ൻെറ ഗാനമേളയും മറ്റു കലാപരിപാടികളും ഒരുക്കിയിരുന്നു. കാസർകോട്ടെ യൂട്യൂബർമാരായ രഹനാ ഖലീൽ, ഷംസീന, തസ്റിയ, ഹസീന, നഷ്വാന എന്നിവർ നേതൃത്വം നൽകി. പടം ksd logo: ഷീ ക്രിയേറ്റേഴ്​സ് കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ ഗ്രൂപ് അഡ്മിൻ സി.ടി. റംഷാദ് പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.