കാസർകോട്: രാജപുരത്തെ കുഞ്ഞിക്കേളുനായര്‍ക്ക് ഇനി കുരങ്ങുശല്യം ഇല്ലാതെ കഴിയാം. കാലങ്ങളായി കൃഷിയിടത്തിലെ തെങ്ങില്‍ നിന്നും കരിക്കിന്‍ കുലകള്‍ കുരങ്ങുകള്‍ നശിപ്പിക്കുന്നുവെന്ന കുഞ്ഞിക്കേളു നായരുടെ തലവേദനക്ക് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരിഹാരമായി. കുരങ്ങിനെ പിടികൂടാന്‍ വനം വകുപ്പ് പറമ്പില്‍ കൂടുവെക്കും. ഇതുവരെയായി കുരങ്ങ് ശല്യത്തിലുണ്ടായ നാശനഷ്ടം നല്‍കാനും വനം വകുപ്പ് തീരുമാനിച്ചു. കാലങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമായ സന്തോഷത്തിലാണ് കുഞ്ഞിക്കേളു നായര്‍ വീട്ടിലേക്ക് മടങ്ങിയത്. വൈദ്യുതി മുടങ്ങും കാസർകോട്: കാഞ്ഞങ്ങാട് വൈദ്യുതി സെക്ഷന്‍ പിധിയില്‍ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കുശാല്‍നഗര്‍, കാഞ്ഞങ്ങാട് കടപ്പുറം, സ്വാമി മഠം, ഇട്ടമ്മല്‍, പോളിടെക്‌നിക്, മുറിയനാവി, ശവപ്പറമ്പ്, മീന്‍മാര്‍ക്കറ്റ്, കോട്ടച്ചേരി, ദേവന്‍ റോഡ്, ഗ്രോടെക്, ദുര്‍ഗ സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ബാവിക്കര ഷട്ടറുകളുടെ ട്രയല്‍ റണ്‍; ജാഗ്രത പാലിക്കണം ഫെബ്രുവരി ഒമ്പതിന് ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിൻെറ ഷട്ടറുകളുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് ഉയരാനും പയസ്വിനി, കരിച്ചേരി പുഴകളില്‍ ഒഴുക്കിൻെറ വേഗത കൂടാനും സാധ്യതയുള്ളതിനാല്‍ പുഴകളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.