ബാവിക്കര റഗുലേറ്റർ പൂർത്തീകരണം: ആക്​ഷൻ കമ്മിറ്റി അനുമോദന സദസ്സ്​ സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ബാവിക്കര റഗുലേറ്റർ പദ്ധതി നിർമാണം പൂർത്തീകരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനുവേണ്ടി ബാവിക്കര റഗുലേറ്റർ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് ജനകീയ കൂട്ടായ്മയും അനുമോദന സദസ്സും സംഘടിപ്പിച്ചു. പദ്ധതിപ്രദേശത്ത് പരിപാടിയിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, കരാറുകാരൻ ടി.എ. അബ്​ദുറഹ്മാൻ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിക്ക് സ്ഥലംവിട്ടു നൽകിയ വ്യക്തികൾ എന്നിവരെ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വേദിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന പരിപാടി ആക്​ഷൻ കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണ​‍ൻെറ അധ്യക്ഷതയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ പന്നിക്കൽ, ഇ. കുഞ്ഞമ്പു നായർ മാച്ചിപ്പുറം, കെ.കെ. വേണുഗോപാൽ, പി.ടി. സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു. കരാറുകാരൻ ടി.എ. അബ്​ദുറഹ്മാൻ(ചെയർ., ജാസ്മിൻ കൺസ്ട്രക്​ഷൻ ഗ്രൂപ്), നിർമാണ പ്രവർത്തനങ്ങൾക്ക് രാപ്പകൽ നേതൃത്വം നൽകിയ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരായ കെ.ആർ. വേണുഗോപാൽ പൈ, പി.ടി. സഞ്ജീവ്, എ. അനൂപ്, പി. രത്നാകരൻ, കെ. പ്രസാദ് തുടങ്ങിയവരെയും പദ്ധതിക്കുവേണ്ടി ഭൂമി സൗജന്യമായി വിട്ടുനൽകിയ മിണ്ടാത്ത്‌ നാരായണിയമ്മ, അബ്​ദുല്ലക്കുഞ്ഞി നസീബ്, ഹമീദ് കെട്ടിനുള്ളിൽ എന്നിവരെയും അനുമോദിച്ചു. വാസു ചട്ടഞ്ചാൽ, ബഷീർ മുനമ്പം, അബ്​ദുല്ല ആലൂർ, കൃഷ്ണപ്രസാദ് കരിച്ചേരി, സി. ഗംഗാധരൻ കോലാംകുന്ന്, ജനാർദനൻ കോളോട്ട്, രവികുമാർ കപ്പാത്തിക്കാൽ, ജനാർദനൻ കോലാംകുന്ന്, ബാലകൃഷ്ണൻ കരിച്ചേരി എന്നിവർ സംസാരിച്ചു. ആക്​ഷൻ കമ്മിറ്റി കൺവീനർ മുനീർ മുനമ്പം സ്വാഗതവും ബാലഗോപാലൻ വെട്ടിക്കൽ നന്ദിയും പറഞ്ഞു. bavikkara ബാവിക്കര റഗുലേറ്റർ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയും അനുമോദന സദസ്സും കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.