മുഹമ്മദ് ഹാഷിർ
മൊഗ്രാൽ: ഇന്ത്യൻ ആർമിയിൽ എട്ടുമാസത്തെ കഠിനമായ പരിശീലനത്തിനൊടുവിൽ മൊഗ്രാൽ കൊപ്പളത്തിലെ മുഹമ്മദ് ഹാഷിർ ഇന്ത്യൻസൈനികനായി അടുത്തമാസം ന്യൂഡൽഹിയിൽ നിയമിതനാകും.
അഗ്നിപഥ് വഴിയാണ് നാലു വർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ ഹാഷിറിന് സെലക്ഷൻ കിട്ടിയത്. ഇതിന്റെ പരിശീലനത്തിനുശേഷം അടുത്തമാസം കരസേനയിൽ ജോലിയിൽ പ്രവേശിക്കും. ഇശൽ ഗ്രാമത്തിൽനിന്ന് ആദ്യമായാണ് ഒരു യുവാവ് ഇന്ത്യൻ ആർമിയിൽ പ്രവേശിക്കുന്നത്. മൊഗ്രാൽ കൊപ്പളം അബ്ദുല്ല (ഉമ്പു)-സുഹ്റ ദമ്പതികളുടെ മകനാണ്. സിനാൻ, സയാൻ, റയാൻ മറിയം എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.