സ​ത്യ​പ്ര​തി​ജ്ഞ​ ചെ​യ്ത ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ, എ.​ഡി.​എം പി. ​അ​ഖി​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു എ​ന്നി​വ​രോ​ടൊ​പ്പം

ഇനി പുതിയ സാരഥികൾ; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കാസർകോട്: കാസർകോട് ജില്ല പഞ്ചായത്തിന് ഇനി പുതിയ സാരഥികൾ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. വരണാധികാരിയായ കലക്ടർ കെ. ഇമ്പശേഖർ ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ രാമപ്പ മഞ്ചേശ്വരക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 74 വയസ്സുള്ള രാമപ്പ ബദിയടുക്ക ഡിവിഷനെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വോർക്കാടി ഡിവിഷനിലെ അലി ഹർഷാദ് വോർക്കാടി, പുത്തിഗൈ ഡിവിഷനിലെ ജെ.എസ്. സോമശേഖര, ദേലമ്പാടി ഡിവിഷനിലെ ഒ. വത്സല, കുറ്റിക്കോൽ ഡിവിഷനിലെ സാബു എബ്രഹാം, കള്ളാർ ഡിവിഷനിലെ റീന തോമസ്, ചിറ്റാരിക്കൽ ഡിവിഷനിലെ ബിൻസി ജെയ്ൻ, കയ്യൂർ ഡിവിഷനിലെ കെ. കൃഷ്ണൻ ഒക്ലാവ്, പിലിക്കോട് ഡിവിഷനിലെ എം. മനു, ചെറുവത്തൂർ ഡിവിഷനിലെ ഡോ. സറീന സലാം, മടിക്കൈ ഡിവിഷനിലെ കെ. സബീഷ്, പെരിയ ഡിവിഷനിലെ കെ.കെ. സോയ, ബേക്കൽ ഡിവിഷനിലെ ടി.വി. രാധിക, ഉദുമ ഡിവിഷനിലെ സുകുമാരി ശ്രീധരൻ, ചെങ്കള ഡിവിഷനിലെ ജസ്‌ന മനാഫ്, സിവിൽ സ്റ്റേഷൻ ഡിവിഷനിലെ പി.ബി. ഷഫീക്ക്, കുമ്പള ഡിവിഷനിലെ അസീസ് കളത്തൂർ, മഞ്ചേശ്വരം ഡിവിഷനിലെ ഇർഫാന ഇഖ്ബാൽ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവരും എ.ഡി.എം പി. അഖിൽ, എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ ആർ. ഷൈനി, ജില്ല പഞ്ചായത്ത്‌ സെക്രട്ടറി എസ്. ബിജു, ജില്ല പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കാഞ്ഞങ്ങാട് ബ്ലോക്ക്‌ രജതജൂബിലി ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേയും അംഗങ്ങൾ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിർന്ന അംഗമായ ബേക്കൽ ഡിവിഷനിലെ മുഹമ്മദ് ഹനീഫ കുന്നിലിന് റിട്ടേണിങ് ഓഫിസറും കാഞ്ഞങ്ങാട് ആർ.ഡി.ഒയുമായ കെ. ബാലഗോപാലൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റംഗങ്ങൾ ഡിവിഷൻ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ഉദുമ ഡിവിഷനിൽനിന്നുള്ള സുഹറാബി, കരിപ്പോടി ഡിവിഷനിലെ മുഹമ്മദ് ബഷീർ പാക്യാര, പനയാൽ ഡിവിഷനിലെ പി.എച്ച്. മുഹമ്മദ് ഹനീഫ, വെളുത്തോളി ഡിവിഷനിലെ പി. ശാന്ത, പെരിയ ഡിവിഷനിലെ സിന്ധു പത്മനാഭൻ, പുല്ലൂർ ഡിവിഷനിലെ നാരായണൻ മാടിക്കാൽ, ഏച്ചിക്കാനം ഡിവിഷനിലെ പി. ഗോവിന്ദൻ, മടിക്കൈ ഡിവിഷനിലെ കെ. സുജാത, മാവുങ്കാൽ ഡിവിഷനിലെ കെ. ബിന്ദു, മഡിയൻ ഡിവിഷനിലെ പി.കെ. മഞ്ജിഷ, അജാനൂർ ഡിവിഷനിലെ അബ്ദുൽ കരീം, രാവണേശ്വരം ഡിവിഷനിലെ രതീഷ് വെള്ളംതട്ട, പാക്കം ഡിവിഷനിലെ എം.പി. ജയശ്രീ, ബേക്കൽ ഡിവിഷനിലെ മുഹമ്മദ് ഹനീഫ കുന്നിൽ, പാലക്കുന്ന് ഡിവിഷനിലെ ബിന്ദു സുദൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സത്യപ്രതിജ്ഞക്കുശേഷം ആദ്യയോഗം ചേർന്നു. മുഹമ്മദ് ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Now the new leaders; People's Representatives took oath and assumed office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.