കാഞ്ഞങ്ങാട്: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പാക്കം ആലക്കോട് ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഉദുമ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കെ. കുഞ്ഞിരാമന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ വെളുത്തോളി, ടി. നാരായണന്‍, ബാലന്‍ തായത്ത്, എ. ഹരികുമാര്‍, എ. ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു. എ. മുരളീധരന്‍ സ്വാഗതവും പി. രാജീവന്‍ നന്ദിയും പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഗ്രന്ഥാലയ കെട്ടിടത്തോടനുബന്ധിച്ചുള്ള മീറ്റിങ് ഹാളിൻെറ ശിലാസ്ഥാപനവും നടന്നു. എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തംഗം എം. വിജയന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.