ചെറുവത്തൂർ: കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല കമ്മിറ്റി കെ.എസ്.ടി.എ ഭവനിൽ നിർമിച്ച ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാൾ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് സി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.എം.എസിൻെറ ഫോട്ടോ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രാഘവൻ അനാച്ഛാദനം ചെയ്തു. കെട്ടിടം നിർമിച്ച ആരുഷി കൺസ്ട്രക്ഷൻ കൊല്ലമ്പാറയുടെ കരാറുകാരൻ എം. ഉണ്ണികൃഷ്ണന് കെ.എസ്.ടി.എ ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ ഉപഹാര സമർപ്പണം നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ജനാർദനൻ, ഏരിയ സെക്രട്ടറി കെ. സുധാകരൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രമീള, കെ. കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി പി. മാധവൻ സ്വാഗതവും ട്രഷറർ കെ.വി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.