കാസർകോട്: കള്ളവോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന, ചെർക്കപാറ ജി.എൽ.പി സ്കൂളിൽ പ്രിസൈഡിങ് ഓഫിസറായിരുന്ന കെ.എം. ശ്രീകുമാറിൻെറ പരാതിയിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനെതിരെയും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ് മണികണ്ഠനെതിരെയും തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. ഡോ. കെ.എം. ശ്രീകുമാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് കൂടിയായിരുന്നു. ഒരു ഇടതുപക്ഷ പ്രഫസർ തന്നെയാണ് ഇത് പരസ്യപ്പെടുത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട എം.എൽ.എതന്നെ കള്ളവോട്ട് ചെയ്യാൻ നേതൃത്വം നൽകുന്നത് ഗൗരവത്തോടെയെടുക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.