കാസർകോട്: പ്ലാേൻറഷൻ കോർപറേഷൻ ചീമേനി എസ്റ്റേറ്റിൻെറ 425 ഏക്കർ സ്ഥലം സോളാർ പാർക്കിനായി നൽകാനുള്ള സർക്കാർ തീരുമാനത്തിൻെറ ഭാഗമായി തിങ്കളാഴ്ച ആരംഭിച്ച സർവേ നടപടികൾ നിർത്തിവെച്ചു. സ്ഥലം സോളാർ പാർക്കിന് നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്നും സർവേ നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഡിസ്ട്രിക്ട് റബർ ആൻഡ് കാഷ്യൂ ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർവേ നടപടി നിർത്തിവെക്കാൻ റവന്യൂ മന്ത്രി കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയത്. സർവേ നടപടികൾ നിർത്തിവെച്ച സാഹചര്യത്തിൽ, ഒക്ടോബർ ഏഴുമുതൽ ചീമേനി വില്ലേജ് ഓഫിസിനു മുന്നിലും പ്ലാേൻറഷൻ ഓഫിസിന് മുന്നിലും നടത്താൻ നിശ്ചയിച്ചിരുന്ന റിലേ സമരം തൽക്കാലം നിർത്തിവെച്ചതായും യൂനിയൻ ജില്ല സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.