ജാഗ്രത ജ്വാല തീർത്തു

കാസർകോട്: ഹാഥറസ്​ പീഡനത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വീടുകളിൽ ജാഗ്രത ജ്വാല തീർത്ത് വിദ്യാർഥികൾ. ജില്ലയിലെ മുഴുവൻ പ്രവർത്തകരുടെയും വീടുകളിൽ കുടുംബങ്ങളോടൊപ്പമാണ് ജാഗ്രത ജ്വാല തെളിച്ചത്. കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കാത്ത യു.പി സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ 'നാളത്തെ ഇന്ത്യയുടെ ഇന്നത്തെ രൂപമാണ് യു.പി, ഹാഥറസ് ഇനി ആവർത്തിക്കരുത്, സഹോദരിക്ക് നീതി വേണം' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.