ധീവരസഭ മിനി സിവിൽ സ്​റ്റേഷൻ മാർച്ച്​

കാഞ്ഞങ്ങാട്: സംസ്​ഥാന സർക്കാറി​ൻെറ നൂറുദിന വികസന പ്രവർത്തനങ്ങൾ മത്സ്യബന്ധന മേഖലയിൽ തുടർച്ചയായി ആറു മാസം തൊഴിലാളികൾക്ക് മണ്ണെണ്ണ കൊടുക്കാത്തതി​ൻെറ ആഘോഷമാക്കി തീർക്കണമെന്ന് അഖില കേരള ധീവരസഭ സംസ്​ഥാന വൈസ് പ്രസിഡൻറ്​ അഡ്വ. യു.എസ്. ബാലൻ കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ധീവര സഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തിയ ധർണ സമരം ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖില കേരള ധീവര സഭ ജില്ല പ്രസിഡൻറ്​ എസ്. സോമൻ അധ്യക്ഷത വഹിച്ചു. സംസ്​ഥാന കൗൺസിൽ അംഗങ്ങളായ കെ. സുനി, രാജേഷ്, നീലേശ്വരം നഗരസഭ കൗൺസിലർ ബീന ബാലദാസൻ, അജാനൂർ പഞ്ചായത്ത് അംഗം ഷീബ സതീശൻ, ജില്ല സെക്രട്ടറി കെ. രവീന്ദ്രൻ അജാനൂർ കടപ്പുറം, വി.വി. കുഞ്ഞികൃഷ്ണൻ ഹോസ്ദുർഗ്, കാസർകോട്​ താലൂക്ക് ഭാരവാഹികളായ കെ. മനോഹരൻ, കെ. ശംഭു, നന്തു കോട്ടികുളം, മുരളീധരൻ കാടാംകോട്, ബാലദാസൻ പുഞ്ചാവി, മനോഹരൻ മരക്കാപ്പ് കടപ്പുറം, എ.പി. രാജൻ, സി.കെ. ഭാസ്‌കരൻ, എച്ച്. ബാലൻ, ടി. കൃഷ്ണൻ കടിഞ്ഞിക്കടവ് തുടങ്ങിയവർ സംസാരിച്ചു. deevara അഖില കേരള ധീവരസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തിയ ധർണ സംസ്​ഥാന വൈസ് പ്രസിഡൻറ്​ അഡ്വ. യു.എസ്. ബാലൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.