കാസർകോട്: ജില്ല നേരിടുന്ന ആതുരശുശ്രൂഷ രംഗത്തെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ബി.ജെ.പി ജില്ല നേതൃയോഗം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേക മുന്നൊരുക്കങ്ങൾ വായ്താരിയിൽ മാത്രമായൊതുക്കിയ ഇടത് സർക്കാർ ആതുര മേഖലയിൽ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഉക്കിനടുക്ക മെഡിക്കൽ കോളജിൻെറ പ്രവർത്തനം കാര്യക്ഷമമാക്കാനോ ടാറ്റയുടെ കോവിഡ് ആശുപത്രി സമുച്ചയത്തിൻെറ പണി പൂർത്തിയാക്കി സർക്കാറിന് കൈമാറിയെങ്കിലും പ്രവർത്തനക്ഷമമാക്കാനോ അധികൃതർക്കിതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിലെ സ്വകാര്യ, സഹകരണ മേഖലയിലെ ആശുപത്രികൾ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം. ഉക്കിനടുക്ക മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും എല്ലാവിധ രോഗികൾക്കും ചികിത്സ തേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം, ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു. ksd bjp: ബി.ജെ.പി ജില്ല നേതൃയോഗം കാസർകോട്ട് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.