അധ്യാപകർക്ക്​ ആദരം

കാഞ്ഞങ്ങാട്: അധ്യാപക ദിനത്തിൽ 33 വർഷം ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ സേവനം അനുഷ്ഠിച്ച റിട്ട. അധ്യാപകൻ കെ.കെ. രാജഗോപാലൻ നമ്പ്യാരെ ഹോസ്ദുർഗ് ലയൺസ് ക്ലബ് ഭാരവാഹികൾ വസതിയിലെത്തി ആദരിച്ചു. ഹോസ്ദുർഗ് ലയൺസ് പ്രഥമ പ്രസിഡൻറ്​ അഡ്വ. രമേഷ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ലയൺസ് പ്രസിഡൻറ്​ നാസർ കൊളവയൽ, സെക്രട്ടറി വി.വി. കുഞ്ഞമ്പു, കെ. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു. മാവുങ്കാൽ: ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രവർത്തകർ അധ്യാപകരെ ആദരിച്ചു. പുതിയകണ്ടത്തെ റിട്ട. അധ്യാപിക കെ.വി. കാർത്യായണി, കഴിഞ്ഞ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്​ഥാന അവാർഡ് ജേതാവും ആനന്ദാശ്രമം ലയൺസ് ക്ലബി​ൻെറ മുൻ പ്രസിഡൻറുമായ പി. സത്യൻ മാവുങ്കാൽ, ക്ലബ് വനിത വിഭാഗത്തിലെ അംഗങ്ങളും അധ്യാപികമാരുമായ പി. ശോഭ രാജൻ, എ.സി. ചന്ദ്രിക ജയരാജ്, ജയ അനിൽ, ഷീബ ശ്രീജിത്ത് തുടങ്ങിയവരെയാണ് വീടുകളിൽ എത്തി ആദരിച്ചത്. ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രസിഡൻറ്​ ഇ. ബാലകൃഷ്ണൻ അധ്യാപകർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട്​ അഡീഷനൽ കാബിനറ്റ് സെക്രട്ടറി കെ.വി. സതീശൻ, ജോ. സെക്രട്ടറി തങ്കരാജ് മാണിക്കോത്ത്, ക്ലബ് സെക്രട്ടറി മോഹനൻ കൊടവലം, ട്രഷറർ സുനിൽ വരപ്പുറത്ത്, മുൻ പ്രസിഡൻറ്​ വി. ശ്രീജിത്ത്, പി. സീതാരാമൻ, പി. സത്യൻ, ജനാർദനൻ മേലത്ത്, കെ. പ്രഭാകരൻ, കെ.എം. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു. teachers ആനന്ദാശ്രമം ലയൺസ് ക്ലബി​ൻെറ നേതൃത്വത്തിൽ പുതിയകണ്ടത്തെ റിട്ട. അധ്യാപിക കെ.വി. കാർത്യായനിയെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.