ക്വാറൻറീൻ കേന്ദ്രത്തിന്​ സഹായം നൽകി

നീലേശ്വരം: ജില്ലയിലെ ഏറ്റവും നല്ല ക്വാറൻറീൻ കേന്ദ്രമായ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്‌ ക്വാറൻറീൻ കേന്ദ്രത്തിനു സുമനസ്സുകളുടെ കൈത്താങ്ങ്. മേയ്‌ ഒമ്പതിന് തുടങ്ങിയ കേന്ദ്രത്തിൽ 118 ദിവസം പൂർത്തിയാകുമ്പോൾ നിരീക്ഷണത്തിൽ നിരവധി പേരുണ്ട്. ഇതുവരെയും അക്ഷീണം പ്രവർത്തിച്ച ആറു വളൻറിയർമാരും ഭക്ഷണം തയാറാക്കുന്ന മൂന്നു​ സ്ത്രീകളും നിസ്വാർഥമായി സേവനം ചെയ്യുന്നുണ്ട്​. കുടുംബശ്രീ അടക്കം നിരവധി സംഘടനകളും അമ്പലങ്ങളും പള്ളികളും പ്രസ്ഥാനങ്ങളും ക്ലബുകളും വായനശാലകളും രാഷ്​ട്രീയ പാർട്ടികളും സ്ഥാപനങ്ങളും വ്യക്​തികളും ട്രസ്​റ്റുകളും സഹായഹസ്തവുമായി മുന്നോട്ടുവന്നപ്പോൾ ഇത് ഒരു ജനകീയ സ്നേഹക്കൂട്ടായ്മയായി. കരിന്തളം വിസ്മയ പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ അരി, പച്ചക്കറികൾ, മറ്റ് ധാന്യങ്ങൾ ഉൾപ്പെടെ നിരവധി ഭക്ഷ്യസാധനങ്ങൾ നൽകി. ക്വാറൻറീൻ കേന്ദ്രത്തിനുവേണ്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രൻ ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ സംഘം മെംബർമാരും വളൻറിയർമാരും പങ്കെടുത്തു. chr quaranteen kit വിസ്മയ സ്വയം സഹായ സംഘം കരിന്തളം ക്വാറൻറീൻ കേന്ദ്രത്തിന് ഭക്ഷ്യധാന്യങ്ങൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.