കാസർകോട്: എടനീർ കേശവാനന്ദ ഭാരതിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അനുശോചന സന്ദേശമയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എം.സി. ഖമറുദ്ദീൻ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി അംഗം പി.എ. അഷ്‌റഫലി, ജനറൽ സെക്രട്ടറിമാരായ അഡ്വ. എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.