മഞ്ചേശ്വരം ബായാറിൽ നാലുപേരെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്കിലെ പൈവളിഗെ പഞ്ചായത്തിലെ ബായാറിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സുദമ്പളയിലെ ഉദയൻ (40) ആണ് പിടിയിലായത്. ഉദയ​ൻെറ മാതൃസഹോദരങ്ങളായ സദാശിവ (54), വിട്ടല (52), ബാബു (50), രേവതി (58) എന്നിവരാണ് മരിച്ചത്. ഇതിൽ രേവതി മാത്രമാണ്​ വിവാഹിത. മാതാവ്​ ലക്ഷ്​മിയെ ആക്രമിക്കാനും ഉദയൻ ശ്രമിച്ചെങ്കിലും ഇവർ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. കർണാടകയുമായി അതിർത്തി പങ്കിടുന്ന ബായാറിലെ സുദമ്പളയിൽ തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും മംഗളൂരുവിൽ ചികിത്സയിലാണെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. സംഭവമറിഞ്ഞ് കാസർകോട് ഡിവൈ.എസ്‌.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്​റ്റഡിയിലെടുത്തു. ഫോട്ടോ അടിക്കുറിപ്പ്: പിടിയിലായ പ്രതി ഉദയൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.