പാഠപുസ്തക വിതരണം ആവശ്യപ്പെട്ട്​ ധർണ

തൃക്കരിപ്പൂർ: പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക, അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്‌കൂൾ ടീച്ചേഴ്സ്‌ യൂനിയൻ (കെ.എസ്‌.ടി.യു) ജില്ല കമ്മിറ്റി വിവിധ ഉപജില്ല വിദ്യാഭ്യാസ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തി. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസ്‌ ധർണ സംസ്ഥാന വൈസ്‌ പ്രസിഡൻറ്​ എ.സി. അത്താഉല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എ.ജി. ശംസുദ്ദീൻ, ജില്ല ട്രഷറർ മുഹമ്മദ്‌ കുഞ്ഞി, ഉപജില്ല പ്രസിഡൻറ്​ ഹമീദ്‌, സെക്രട്ടറി ഷഫീക്, ഷൗക്കത്തലി അക്കാളത്ത്‌ എന്നിവർ സംസാരിച്ചു. കാസർകോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസ്‌ ധർണ സംസ്ഥാന പ്രവർത്തക സമിതിയംഗം മുഹമ്മദ്‌ കുട്ടി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ആസിഫ്‌ നായന്മാർമൂല, സമീർ തെക്കിൽ, സിദ്ദീഖ്‌, സിറാജ്‌ ഖാസിലേൻ എന്നിവർ സംസാരിച്ചു. പടം// tmc22 കെ.എസ്‌.ടി.യു ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസ്‌ ധർണ സംസ്ഥാന വൈസ്‌ പ്രസിഡൻറ്​ എ.സി.അത്താഉല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.