കോട്ടപ്പുറം 'പെൺജീവന'ത്തിന് ആദരം

നീലേശ്വരം: കോട്ടപ്പുറത്തെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത്‌ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന 'പെൺജീവനം' സംഘടനക്ക് ഐ.എൻ.എൽ കോട്ടപ്പുറം ശാഖ ഉപഹാരം നൽകി ആദരിച്ചു. ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ട്രഷറർ റസാഖ് പുഴക്കര പെൺജീവനം കോട്ടപ്പുറം പ്രസിഡൻറ്​ ഇ.കെ. ഷമീനക്ക്​ ഉപഹാരം കൈമാറി. ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ മമ്മു കോട്ടപ്പുറം, കെ.പി മൊയ്‌തു ഹാജി, ഷംസുദ്ദീൻ അരിഞ്ചീര, എ.പി. അബ്​ദുല്ല ഹാജി, ഇബ്രാഹിം പി.എം.എച്ച് എന്നിവർ സംസാരിച്ചു. പടം.:: കോട്ടപ്പുറം പെൺജീവനം സംഘടനക്ക് ഐ.എൻ.എൽ കോട്ടപ്പുറം ശാഖ കമ്മിറ്റി ഉപഹാരം നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.