പടന്ന: ദിശ വെൽഫെയർ സൊസൈറ്റി, മുട്ടക്കോഴി വളർത്തലിൽ താൽപര്യമുള്ളവർക്ക് സബ്സിഡിയോടുകൂടി . തീറ്റയും വെള്ളവും നൽകാൻ ശാസ്ത്രീയ സംവിധാനമുള്ള കൂടാണിത്. മുട്ടകൾ പ്രത്യേക ഭാഗത്തുകൂടി കൂടിന് പുറത്തേക്കുവരും. കൂടിൻെറ പ്രതീകാത്മക വിതരണോദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല വൈ. പ്രസിഡൻറ് സി.എച്ച്. മുത്തലിബ് പാർട്ടി ഏഴാംവാർഡ് കൺവീനർ ടി.എം. അറഫാത്തിന് കൈമാറി നിർവഹിച്ചു. ബി.എസ്. ഖാലിദ് ഹാജി, ടി.കെ. അഷ്റഫ്, ടി.എം.എ. ബഷീർ മാസ്റ്റർ, പി.സി. സമീർ, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, ടി.എം.എ. ലത്തീഫ് എന്നിവർ സംബന്ധിച്ചു. കോഴിവളർത്തലിൽ താൽപര്യമുള്ളവർ 9744342051 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.