ചീമേനി തുറന്ന ജയിലിൽ പെട്രോൾ പമ്പ് ഒരുങ്ങി

ചെറുവത്തൂർ: . ജയിലിൽ നടപ്പാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പമ്പ് ഒരുങ്ങുന്നത്. അന്തേവാസികൾ തന്നെയാണ് ഇവിടെ ഇന്ധനം നിറക്കാൻ നിൽക്കുക. കോവിഡ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം വൈകിയത്. പെട്രോൾ, ഡീസൽ എന്നീ ഇന്ധനങ്ങൾ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഇവിടേക്ക് എത്തിക്കുക. മലയോര പ്രദേശത്തേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായി ഈ പെട്രോൾ പമ്പ് മാറും. നിലവിൽ ചീമേനി കഴിഞ്ഞാൽ ചെറുപുഴയിലാണ് പമ്പുള്ളത്. ഇടക്ക് പമ്പില്ലാത്തതുമൂലം വാഹന ഉടമകൾ അനുഭവിക്കുന്ന വിഷമം ഏറെയാണ്. ഹോട്ടൽ, ഹെയർ കട്ടിങ്​ സലൂൺ എന്നിവയും ഇവിടെ വിജയകരമായി നടക്കുന്നുണ്ട്. ബിരിയാണി, ചിക്കൻ കറി, ചപ്പാത്തി എന്നിവയുടെ വിൽപനയും പച്ചക്കറി ഉൽപാദനവും ചീമേനി തുറന്ന ജയിലി​ൻെറ ശ്രദ്ധേയ സംഭാവനകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.