ബന്തടുക്ക പി.എച്ച്.സി ആര്‍ദ്രം നിലവാരത്തിലേക്ക്

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​ൻെറ ഭാഗമായി ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതിയായി. 1.83 കോടി രൂപയാണ് പദ്ധതിക്ക്​ വകയിരുത്തിയിട്ടുള്ളത്. കെ. കുഞ്ഞിരാമന്‍ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് പത്തു ലക്ഷം രൂപ ബന്തടുക്ക പി.എച്ച്.സി സ്‌പെഷല്‍ ബ്ലോക്ക് നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വിഹിതമായി അഞ്ച് ലക്ഷം രൂപയും നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. ബാക്കി 168 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍നിന്നും ലഭ്യമാകും. 1.83 കോടി രൂപ അടങ്കലില്‍ നിർമിക്കുന്ന ഇരുനില കെട്ടിടത്തില്‍ മൂന്ന് ഒ.പി മുറികള്‍, രണ്ട് നിരീക്ഷണ മുറികള്‍, ഡൻെറല്‍ ഒ.പി, സ്‌പെഷല്‍ ഒ.പി, ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഡ്രസിങ്​ റൂം, ലാബ്, ബ്രസ്​റ്റ്​ ഫീഡിങ് റൂം, ഫാര്‍മസി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. പൊതുജനങ്ങളെയും കുട്ടികളെയും ഒ.പി ബ്ലോക്കിലേക്ക് വരുന്ന രോഗികളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് കെട്ടിടത്തി​ൻെറ ഒന്നാം നിലയില്‍ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ എന്ന സംവിധാനം ക്രമീകരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയറാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ പുതിയ ബ്ലോക്ക് നിർമാണത്തോടൊപ്പം പ്രത്യേകം വേസ്​റ്റ്​ മാനേജ്‌മൻെറ്​ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഉയര്‍ത്തുന്നത് തദ്ദേശവാസികള്‍ക്ക് വളരെയധികം ഗുണം ചെയ്യും. പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്​മോഹന്‍ അറിയിച്ചു. ഇ-ടെൻഡര്‍ ക്ഷണിച്ചു കാസർകോട്​: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി സബ് ഡിവിഷന്‍ കാസര്‍കോടി​ൻെറ 2019-20 വര്‍ഷത്തെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഏറ്റെടുത്തു നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍നിന്നും ഇ-ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡറുകള്‍ ഓണ്‍ലൈനായി ജൂലൈ പത്തിന് വൈകീട്ട് ആറിനകം സമര്‍പ്പിക്കണം. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്/രജിസ്​ട്രേഡ് തപാല്‍ വഴി ജൂലൈ 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങള്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അറിയാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.