കാറ്റാടി മരം കടപുഴകി വീണ്ടും ദേശീയപാത ഗതാഗതം സ്തംഭിച്ചു

നീലേശ്വരം: കാലപ്പഴക്കംമൂലം കാറ്റാടി മരം കടപുഴകി ദേശീയപാതയിൽ ഗതാഗതം മുക്കാൽ മണിക്കൂർ സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം മാര്‍ക്കറ്റ് ജങ്​ഷന്‍ എൻ.കെ.ബി.എം സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ കാറ്റാടി മരമാണ് കടപുഴകിയത്. ഇതുമൂലം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പൊലീസും ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും ചേർന്ന് ഭാഗികമായി നീക്കംചെയ്തു. ഒടുവിൽ കാഞ്ഞങ്ങാ​െട്ട അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.