ചെറുവത്തൂരിൽ 'ഹൈടെക്​' കുഴി

ചെറുവത്തൂർ: ജില്ലയിലെ ഹൈടെക്​ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ വൻ കുഴി. പയ്യന്നൂരിൽ നിന്നുള്ള ബസു​കൾ ​സ്​റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് വൻ കുഴി രൂപപ്പെട്ടത്. മഴയിൽ ചളിവെള്ളം നിറഞ്ഞതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഇത് പെടുന്നുമില്ല. അതിനാൽ വാഹനങ്ങളിൽ പലതി​ൻെറയും ടയറുകൾ ഇതിൽ പതിച്ച് വൻ ശബ്​ദങ്ങൾ ഉണ്ടാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളിൽ പലതും രാത്രികാലത്ത് ഇതിൽപെട്ട് അപകടങ്ങൾ പതിവായിട്ടുമുണ്ട്. ദേശീയ പാതയിൽ കാലിക്കടവിനും ചെറുവത്തൂരിനും ഇടയിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കുമുമ്പ് പുതുക്കിപ്പണിത ദേശീയപാത മഴ തുടങ്ങിയതോടെ നാശോന്മുഖമായിരിക്കുകയാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.