ക്വാറൻറീനിൽ കഴിയുന്നവർക്ക് സഹായവുമായി ബാഡ്മിൻറൺ ക്ലബ് പ്രവർത്തകർ

കാഞ്ഞങ്ങാട്: ക്വാറൻറീനിൽ കഴിയുന്നവർക്ക്, നിങ്ങൾ തനിച്ചല്ല ഞങ്ങൾ കൂടെ തന്നെയുണ്ട് എന്ന സന്ദേശവും ആത്മവിശ്വാസവുമായി ഹോസ്ദുർഗ് ഷട്ടിൽ ബാഡ്മിൻറൺ ക്ലബ് പ്രവർത്തകർ. കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ അപ്സര, ആബക്ക് ലോഡ്ജുകളിലും കൊവ്വൽ പള്ളി ലക്ഷ്​മി മെഗാൻ ആശുപത്രി, ബല്ല ഗവ. ഹയർ സെക്കൻഡറി വിദ്യാലയം എന്നിവിടങ്ങളിലും ക്വാറൻറീനിൽ കഴിയുന്ന നൂറോളം പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയെത്തിയവർക്കും നഗരസഭ നൽകുന്ന ഭക്ഷണ വിതരണവുമായി സഹകരിച്ച്​ ഒരു ദിവസത്തെ ഉച്ചഭക്ഷണവും വിവിധ പ്രതിരോധ ഉപകരണങ്ങളും സംഘടന നൽകി. പ്രതിരോധ ഉപകരണങ്ങൾ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡൻറ്​ ഹരി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സൂപ്രണ്ട് സി. രമേശൻ, എ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി എസ്​.കെ. ഉമേശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.