കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്​ഥന്​ നൽകി

നീലേശ്വരം: കളഞ്ഞുകിട്ടിയ സ്വര്‍ണം പൊലീസ് സ്​റ്റേഷനില്‍ ഏല്‍പിച്ച് യുവാവ്. പുറത്തേക്കൈയിലെ ഷിജുവാണ് നാടിന് മാതൃകയായത്. ഉടമയായ തൈക്കടപ്പുറത്തെ ജസീലക്ക്​ നീലേശ്വരം പൊലീസ് സ്​റ്റേഷനില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. മനോജ് സ്വര്‍ണം കൈമാറി. തുടർന്ന് യുവതി നല്‍കിയ പാരിതോഷികം യുവാവ് ദുരിതാശ്വാസ നിധിയിലേക്കും നല്‍കി. ഞായറാഴ്ചയാണ് തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപം താമസിക്കുന്ന ജസീലയുടെ ഒന്നരപവനോളം വരുന്ന സ്വര്‍ണ കൈചെയിന്‍ നഷ്​ടമായത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ സ്വര്‍ണമാണ് മത്സ്യത്തൊഴിലാളിയായ പുറത്തേക്കൈയിലെ ഷിജുവി​ൻെറ നന്മനിറഞ്ഞ മനസ്സുവഴി ജസീലക്ക്​ തിരിച്ചുകിട്ടിയത്. ഷിജുവി​ൻെറ നന്മനിറഞ്ഞ പ്രവൃത്തിയെ നാട്ടുകാരും പൊലീസ് ഉദ്യാഗസ്ഥരും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.