ജംഷാദ്, അമീർ
കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23), പുതിയത്ത് ഹൗസിൽ ജംഷാദ് (26) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ കക്കാട് സ്വദേശിയായ അശ്വാൻ (27) ഇപ്പോഴും ഒളിവിലാണ്. മാസങ്ങൾക്ക് മുമ്പ് ചൊവ്വ വിശ്വാസിൽ കെ.പി. കിരണിന്റെ ഭാര്യ അർച്ചന വേണുഗോപാലിന്റെ ഉടമസ്ഥതയിലുള്ള കാർ മൂന്നംഗ സംഘം വാടകക്കെടുത്ത ശേഷം തിരിച്ചുനൽകാതെ പണയപ്പെടുത്തി പണവുമായി മുങ്ങുകയായിരുന്നു.
ഉടമ ടൗൺ പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോയി. പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ സി.എച്ച്. നസീബും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.