നിടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
കേളകം: 28ാം മൈലിനു സമീപം നിടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
പേരാവൂർ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലാണ് തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ മാസത്തെ ഉരുൾപൊട്ടൽ പൊട്ടൽ പരമ്പരക്ക് ശേഷം ചുരം പാതയുടെ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകുന്നതും യാത്രക്കാർക്ക് ഭീഷണിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.