സി.പി.
ലിനീഷ്
Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല
തലശ്ശേരി: പൊലീസ് സ്റ്റേഷനിലെ എസ്.ഐ കോളയാട് സ്വദേശി സി.പി. ലിനീഷിനെ കാണാതായതായി പരാതി. തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ക്വാർട്ടേഴ്സിലേക്ക് പോയതായിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ ഇദ്ദേഹം തനിച്ചായിരുന്നു താമസം.
മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരമാണ് കാണിക്കുന്നത്. ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലു മാസം മുമ്പാണ് ഇദ്ദേഹം തലശ്ശേരിയിൽ ചാർജെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.