ത​ല​ശ്ശേ​രി പ​​ഴ​​യ ബ​​സ് സ്റ്റാ​​ൻ​​ഡ് എം.​​ജി റോ​​ഡ് ജ​ങ്ഷ​നി​ലെ ഡി​വൈ​ഡ​റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ർ പാ​ഞ്ഞു​ക​യ​റി​യ​പ്പോ​ൾ

റി​ഫ്ല​ക്ട​റി​ല്ലാ​ത്ത ഡി​വൈ​ഡ​റി​ൽ കാ​ർ പാ​ഞ്ഞു​ക​യ​റി; എം.​​ജി റോ​​ഡ് ജ​ങ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ക്കെ​ണി​

ത​ല​ശ്ശേ​രി: പ​​ഴ​​യ ബ​​സ് സ്റ്റാ​​ൻ​​ഡ് എം.​​ജി റോ​​ഡ് ജ​ങ്ഷ​നി​ലെ ഡി​വൈ​ഡ​ർ വീ​ണ്ടും അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ഒ​രു കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം നി​ശ്ശേ​ഷം ത​ക​ർ​ന്നു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ പി​ന്നീ​ട് മാ​റ്റി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഡി​വൈ​ഡ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. എം.​ജി റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ട​യി​ൽ കോ​ൺ​ക്രീ​റ്റി​ലു​ള്ള പ​ഴ​യ ഡി​വൈ​ഡ​ർ പൊ​ളി​ച്ച് പു​തി​യ ഡി​വൈ​ഡ​ർ നി​ർ​മി​ച്ച​താ​യി​രു​ന്നു.

ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഡി​വൈ​ഡ​റി​ൽ റി​ഫ്ല​ക്ട​ർ സ്ഥാ​പി​ച്ചി​ല്ല. ഇ​ത് പ​ഴ​യ​തു​പോ​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക്കു​രു​ക്കാ​യി മാ​റി. റി​ഫ്ല​ക്ട​ർ ഇ​ല്ലാ​ത്ത ഈ ​ഡി​വൈ​ഡ​റി​ൽ പാ​ഞ്ഞു​ക​യ​റി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ സ​ഞ്ച​രി​ച്ച കാ​ർ ഡി​വൈ​ഡ​റി​ൽ പാ​ഞ്ഞു​ക​യ​റി ത​ല​നാ​രി​ഴ​ക്കാ​ണ് കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത്.

ലോ​റി, ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​നി​ര​യാ​യി. ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​ത് മു​ത​ൽ ഇ​ത് ശ​രി​യാ​യ വി​ധ​ത്തി​ല​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഡി​​വൈ​​ഡ​​ർ തി​​രി​​ച്ച​​റി​​യാ​​നു​​ള്ള റി​ഫ്ല​ക്ട​റു​ക​ളോ മ​റ്റു സൂ​ച​ന ബോ​ർ​ഡു​ക​ളോ ഇ​ല്ല. ത​ല​ശ്ശേ​രി-​ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന ക​വ​ല​യാ​ണി​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും ഡി​വൈ​ഡ​ർ പ​രി​സ​ര​ത്താ​ണ്.

Tags:    
News Summary - റി​ഫ്ല​ക്ട​റി​ല്ലാ​ത്ത ഡി​വൈ​ഡ​റി​ൽ കാ​ർ പാ​ഞ്ഞു​ക​യ​റി; എം.​​ജി റോ​​ഡ് ജ​ങ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ക്കെ​ണി​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.