മലബാര്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; തലശ്ശേരി തുറമുഖം വിനോദസഞ്ചാര കേന്ദ്രമാകും

ത​ല​ശ്ശേ​രി: ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ലം മു​ത​ല്‍ക്കേ സു​ഗ​ന്ധ​വ്യ​ഞ്ജ​ന വ്യാ​പാ​ര​ത്തി​ന്റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച ത​ല​ശ്ശേ​രി തു​റ​മു​ഖം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​കു​ന്നു. പ​ഴ​യ പ്ര​താ​പ​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ഒ​ട്ടും ചോ​ര്‍ന്നു​പോ​കാ​തെ, ആ​ധു​നി​ക​ത​യു​ടെ പു​തു​വെ​ളി​ച്ച​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ക​യാ​ണ് ത​ല​ശ്ശേ​രി തു​റ​മു​ഖം. ‘മി​ഷ​ന്‍ സ​മു​ദ്ര’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി തു​റ​മു​ഖ​ത്തെ ഒ​രു അ​ത്യാ​ധു​നി​ക സ​മു​ദ്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ല്‍ എം.​എ​ല്‍.​എ കാ​രാ​യി രാ​ജ​ന്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ന​ല്‍കി​യ മ​റു​പ​ടി​യി​ലാ​ണ് ത​ല​ശ്ശേ​രി​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന ഈ ​വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​റി​യി​ച്ച​ത്. പി.​പി.​പി മാ​തൃ​ക​യി​ല്‍ കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡി​ന്റെ കീ​ഴി​ലു​ള്ള ത​ല​ശ്ശേ​രി തു​റ​മു​ഖ​ത്തെ 1.40 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് വി​ക​സ​ന​ക്കു​തി​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ക​ട​ല്‍പ്പാ​ലം, ഓ​ഫി​സ് സ​മു​ച്ച​യ​ങ്ങ​ള്‍, ക്വാ​ര്‍ട്ടേ​ഴ്‌​സു​ക​ള്‍, വെ​യ​ര്‍ഹൗ​സു​ക​ള്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഈ ​പ്ര​ദേ​ശം പ​ബ്ലി​ക്-​പ്രൈ​വ​റ്റ് പാ​ര്‍ട്ണ​ര്‍ഷി​പ് മാ​തൃ​ക​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ത​ന്നെ പൂ​ര്‍ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. സ്ഥ​ല​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും സാ​മ്പ​ത്തി​ക സാ​ധ്യ​ത​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​വി​ക​സ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തു​റ​മു​ഖ​ത്തി​ന്റെ ച​രി​ത്ര​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ പൈ​തൃ​കം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ക​ട​ല്‍പ്പാ​ല​വും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന രീ​തി​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കും. സ​ഞ്ചാ​രി​ക​ള്‍ക്കാ​യി തു​റ​മു​ഖ​ത്ത് ക​ട​ല്‍ത്തീ​ര ന​ട​പ്പാ​ത, സ​മു​ദ്ര​പൈ​തൃ​ക മ്യൂ​സി​യം, ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ക്കാ​യു​ള്ള പ്ര​ത്യേ​ക വേ​ദി​ക​ള്‍ എ​ന്നി​വ​യാ​ണ് ഒ​രു​ങ്ങു​ന്ന പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ള്‍.

ഈ ​പ​ദ്ധ​തി യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടെ ത​ല​ശ്ശേ​രി കോ​ട്ട, മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ്-​ഇ​ന്‍ ബീ​ച്ച്, ധ​ര്‍മ​ടം തു​രു​ത്ത് എ​ന്നി​വ​യു​ള്‍പ്പെ​ടു​ന്ന മ​ല​ബാ​ര്‍ വി​നോ​ദ​സ​ഞ്ചാ​ര ശൃം​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കേ​ന്ദ്ര​മാ​യി ത​ല​ശ്ശേ​രി തു​റ​മു​ഖം മാ​റും. ത​ദ്ദേ​ശ​വാ​സി​ക​ള്‍ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഈ ​പ​ദ്ധ​തി​ക്ക് സാ​ധി​ക്കും.

ഒ​പ്പം, ത​ങ്ങ​ളു​ടെ ആ​സ്തി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡി​ന് സു​സ്ഥി​ര​മാ​യ ഒ​രു വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ഈ ​വി​ക​സ​ന പ​ദ്ധ​തി വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ഴ​മ​യു​ടെ പെ​രു​മ​യും പു​തു​മ​യു​ടെ സൗ​ക​ര്യ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന ത​ല​ശ്ശേ​രി തു​റ​മു​ഖം ഇ​നി മ​ല​ബാ​ര്‍ ടൂ​റി​സ​ത്തി​ന്റെ പു​തി​യ മു​ഖ​മാ​യി മാ​റും.

Tags:    
News Summary - Thalassery port to become a tourist destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.