പ​ഴ​ശ്ശി​രാ​ജ ചു​ര​മി​ല്ലാ പാ​ത ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെൻറ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു

വയനാട്ടിലേക്ക് ആകാശപ്പാത; ആവശ്യം ശക്തമാവുന്നു

ത​ല​ശ്ശേ​രി: നി​ർ​ദി​ഷ്ട ത​ല​ശ്ശേ​രി - വ​ട​ക​ര - വി​ല​ങ്ങാ​ട് - കു​ഞ്ഞോം - മാ​ന​ന്ത​വാ​ടി - ബം​ഗ​ളൂ​രു ചു​ര​മി​ല്ലാ ആ​കാ​ശ​പ്പാ​ത പ​ദ്ധ​തി​ക്കാ​യു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച്

പ​ഴ​ശ്ശി​രാ​ജ ചു​ര​മി​ല്ലാ​പാ​ത ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത് അ​ലി എ​രോ​ത്ത്, ത​ല​ശ്ശേ​രി സോ​ൺ ക​ൺ​വീ​ന​ർ ബു​ഹാ​രി ബി​ൻ അ​ബ്ദു​ൽ ഖാ​ദി​ർ എ​ന്നി​വ​ർ നോ​ർ​ത്ത് മേ​ഖ​ല വ​നം വ​കു​പ്പ് ചീ​ഫ് ഫോ​റ​സ്റ്റ് കോ​ൺ​സ​ർ​വേ​റ്റ​ർ ബി.​എ​ൻ. അ​ഞ്ജ​ൻ കു​മാ​റി​ന് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു.

ക​ണ്ണൂ​ർ വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് മു​ത​ൽ തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം ഗ്രാ​മ​ത്തി​ലെ കു​ങ്കി​ച്ചി​റ​യി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഈ ​ബ​ദ​ൽ​പാ​ത.

ബ​ന്ധി​പ്പൂ​ർ വ​ന​പാ​ത​യി​ൽ രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധ​ന​ത്താ​ൽ പ​ക​ൽ സ​മ​യം കാ​ട്ടി​ലൂ​ടെ കൂ​ടു​ത​ൽ വാ​ഹ​നം പോ​കു​ന്ന​ത് ത​ട​യാ​നും താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ നി​ര​ന്ത​രം ട്രാ​ഫി​ക് ബ്ലോ​ക്ക് മൂ​ലം ചു​രം റോ​ഡി​ന്റെ ദൗ​ർ​ബ​ല്യം ആ​കെ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ലും ചു​ര​മി​ല്ലാ ബ​ദ​ൽ റോ​ഡു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി. വീ​തി കൂ​ട്ടു​ന്ന കു​റ്റ്യാ​ടി ചു​ര​ത്തി​ലും ഭാ​വി​യി​ൽ വ​ലി​യ ട്ര​ക്കു​ക​ൾ മൂ​ലം ഗ​താ​ഗ​ത​ത​ട​സ്സ​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്.

പ​രി​സ്ഥി​തി​യെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന ബ​ദ​ൽ ചു​ര​മി​ല്ലാ-​ആ​കാ​ശ​പ്പാ​ത എ​ന്ന ആ​ശ​യം കൂ​ടു​ത​ൽ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മോ എ​ന്ന​ത​ട​ക്കം പ​ഠി​ച്ച് നി​യ​മ​പ​ര​മാ​യ സാ​ധ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഉ​റ​പ്പു​ന​ൽ​കി.

Tags:    
News Summary - Skyway to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.