ത​ല​ശ്ശേ​രി നി​ട്ടൂ​രി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ

ത​ല​ശ്ശേ​രിയിൽ നാല് എസ് കത്തികളും ക​ത്തി​വാ​ളും കണ്ടെടുത്തു

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നി​ട്ടൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഒ​രു ക​ത്തി​വാ​ളും എ​സ് ആ​കൃ​തി​യി​ലു​ള്ള നാ​ല് ക​ത്തി​ക​ളു​മാ​ണ് നി​ട്ടൂ​ർ കൂ​ലോ​ത്തു​മ്മ​ലി​ലെ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡും ധ​ർ​മ​ടം പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ബോം​ബ് സ്ക്വാ​ഡി​ലെ എ​സ്.​ഐ ബാ​ബു, ധ​ർ​മ​ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, ര​തീ​ശ​ൻ, സി.​പി.​ഒ​മാ​രാ​യ നി​ധി​ൻ, വി​നീ​ഷ് എ​ന്നി​വ​രാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ആ​യു​ധ​ങ്ങ​ൾ ധ​ർ​മ​ടം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Four S-knives and a sword were found in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.