കോമത്ത് പാറയിൽ സംഘർഷം; 12 പേർക്കെതിരെ കേസ്
തലശ്ശേരി: കൊളശ്ശേരി കോമത്ത്പാറക്ക് സമീപം സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. വടക്കുമ്പാട് കണിശൻമുക്ക് ശ്രീപാദത്തിൽ വിഷ്ണു ശ്രീജിത്ത്, ചോനാടത്തെ പതിയൻ ചെള്ളത്ത് പി.കെ. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 12 യുവാക്കൾക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
കഴിഞ്ഞ രാത്രിയാണ് സംഭവം. ഇരുചക്രവാഹനം അമിതവേഗത്തിൽ അപകടകരമാംവിധം അശ്രദ്ധയിൽ ഓടിച്ചുവെന്ന് ആരോപിച്ച് രണ്ട് പേരെ തടഞ്ഞുനിർത്തി ആക്രമിച്ചതും പിന്നീട് ഈ സംഭവത്തിൽ തിരിച്ചടി നടത്തിയതുമാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണുവിെൻറ പരാതിയിൽ അഞ്ച് പേർക്കെതിരെയും അഖിലിെൻറ പരാതിയിൽ ഏഴ് പേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്. വിഷ്ണു കൊടുവള്ളി സഹകരണ ആശുപത്രിയിലും അഖിൽ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.