ശശികുമാർ
Posted On
date_range Updated On
date_range ലോട്ടറി വിൽപനക്കാരനെ കാണാനില്ലെന്ന് പരാതി
തലശ്ശേരി: ലോട്ടറി വിൽപനക്കാരനായ 68 കാരനെ കാണാനില്ലെന്ന പരാതിയിൽ ധർമടം പൊലീസ് അന്വേഷണം തുടങ്ങി. മേലൂർ കലാമന്ദിരത്തിനടുത്ത ചാക്കനാടം വീട്ടിൽ എസ്. ശശികുമാറിനെ ഏപ്രിൽ 26 മുതലാണ് കാണാതായത്. ലോട്ടറി തൊഴിലാളിയായ ശശികുമാർ അന്നേദിവസം രാവിലെ തലശ്ശേരിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല.
ഇരുനിറം, അഞ്ചടി ഉയരവും തടിച്ച ശരീര പ്രകൃതിയുമാണ് ശശികുമാറിന്റേത്. വിവരം ലഭിക്കുന്നവർ ധർമടം പൊലീസിൽ അറിയിക്കണം. ഫോൺ: 0490-2348070, 9497947324, 9497935320.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.