അരുണ്‍ കുമാര്‍
Posted On
date_range Updated On
date_range വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
വടകര: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അഴിയൂര്‍ കല്ലാമല സ്വദേശി പൊന്നന്‍കണ്ടി അരുണ്‍കുമാറിനെയാണ് (54) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുവള്ളി സ്വദേശി ഹുസ്നി മുബാറക്കിൻെറ പരാതിയിൽ ചോമ്പാല ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ള നിരവധി പേരെ ഈ സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
തലശ്ശേരി സ്റ്റേഷനില്‍ ഇവർക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോമ്പാലയിലും രണ്ട് കേസുകളുണ്ട്. തലശ്ശേരി സ്വദേശിയായ മറ്റൊരു പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.