ത​ന്റെ മു​ന്തി​രി​ത്തോ​ട്ട​ത്തി​ൽ ഷിം​ജി​ത്ത്

ഷിംജിത്തിന്റെ തോട്ടത്തിൽ വിളഞ്ഞ മുന്തിരിക്ക് ഇരട്ടിമധുരം

ഇരിട്ടി: തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവകം തോട്ടത്തിൽ വിളഞ്ഞ മുന്തിരിക്ക് ഇരട്ടിമധുരം. ഇദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മുന്തിരി വിളഞ്ഞത്. അതുകൊണ്ടുതന്നെ ഷിംജിത്തിനിത് ഇരിട്ടിമധുരമാണ്.

കംബോഡിയൻ മുന്തിരിയാണ്‌ ഫാമിലെത്തുന്നവർക്ക് കൗതുകമാകുന്നത്. രണ്ടുവർഷം മുമ്പാണ് ഷിംജിത്ത് ഇരിട്ടിയിലെ സ്വകാര്യ നഴ്സറിയിൽനിന്ന് മുന്തിരിത്തൈ വാങ്ങിയത്. പിന്നീട് ഇത് തന്റെ തോട്ടത്തിൽ നട്ട് നന്നായി പരിപാലിക്കുകയായിരുന്നു.

നിരവധി കൃഷികളുള്ള ഷിംജിത്തിന് ഒട്ടേറെ പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. കേരളത്തിലെ മഴയിലും ചൂടിലും പൂക്കൾ കൊഴിയാതെ നിൽക്കുമെന്നതാണ് ഈ ഇനത്തിന്റെ മേന്മ.

Tags:    
News Summary - The grapes ripened in Shimjit's garden are twice as sweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.