പ്രി​യ​ദ​ർ​ശി​നി ബ​സി​ന് മി​ട്ടി​ണി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തലശ്ശേരി-ബംഗളൂരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസ് സർവിസ് തുടങ്ങി

ഇരിട്ടി: പുതുതായി സർവിസ് തുടങ്ങിയ തലശ്ശേരി-ബംഗളൂരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസിന്റെ ഫ്ലാഗ് ഓഫ്പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷതവഹിച്ചു.

നിഷ ബാലകൃഷ്ണൻ, ബൈജു വർഗീസ്, നൂറുദ്ദീൻ മുള്ളേരിക്കൽ, കെ.പി. അബ്ദുൽ റഷീദ്, ജോണി പാമ്പാടി, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത് തുടങ്ങിയവർ പങ്കെടുത്തു. രാത്രി ഒമ്പതിന് തലശ്ശേരിയിൽനിന്ന് പുറപ്പെട്ട് കൂത്തുപറമ്പ്, നിടുംപൊയിൽ, പേരാവൂർ, ഇരിട്ടി വഴി പുലർച്ച 4.30ന് ബംഗളൂരുവിലും രാത്രി 9.45ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ച അഞ്ചോടെ തലശ്ശേരിയിലും എത്തുന്ന രീതിയിലാണ് സർവിസ്.

പ്രിയദർശിനി ബസിന് മട്ടിണിയിൽ സ്വീകരണം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട്-​മ​ട്ടി​ണി-​കോ​ളി​ത്ത​ട്ട് റൂ​ട്ടി​ൽ അ​നു​വ​ദി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ന് മ​ട്ടി​ണി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ട്ടി​ണി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ജി സ​ണ്ണി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി തോ​ലാ​നി, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സ​മ്മ ബാ​ബു, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടോ​മി ജോ​സ​ഫ്, പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ന്റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം നി​ഷ ജോ​സ​ഫ്, ബെ​ന്നി തോ​മ​സ്, ബി​ജു വേ​ങ്ങ​ല പ​ള്ളി, പു​രു​ഷോ​ത്ത​മ​ൻ മ​ണ​ലി​ൽ, ബാ​ല​കൃ​ഷ്ണ​ൻ ഒ​റ്റ​പ്ലാ​ക്ക​ൽ, മി​നി പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Thalassery-Bengaluru KSRTC Swift Service Starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.