കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യു​ടെ ക​ർ​ഷ​ക​രു​ടെ അ​ത്താ​ണി​യാ​യി​രു​ന്ന റ​ബ​ർ കൃ​ഷി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ക​ർ​ഷ​ക​ർ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം ടാ​പ്പി​ങ് ചെ​യ്യാ​ൻ പ​റ്റാ​തെ ജി​ല്ല​യി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

പൊ​തു​വേ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​ർ.​എ​സ്.​എ​സ് നാ​ല് ഇ​നം റ​ബ​റി​ന് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ക്വി​ന്റ​ലി​ന് ഏ​ക​ദേ​ശം 27,000 രൂ​പ​യു​ണ്ട്. അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് കു​റ​ഞ്ഞ തു​ക​യാ​ണ്. ജി​ല്ല​യി​ലെ പൊ​തു​വി​പ​ണി​യി​ൽ റ​ബ​റി​ന് കി​ലോ​ക്ക് 249 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ​ത് 300 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൃ​ഷി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കൂ​വെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

മ​റ്റൊ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് വ​ളം, കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​വ​ർ​ധ​ന​യാ​ണ്. കൂ​ടാ​തെ, റ​ബ​ർ വെ​ട്ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​ക്കൂ​ടു​ത​ലും ന​ഷ്ട​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. ഒ​രു​വ​ശ​ത്ത് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ഇ​റ​ക്കു​മ​തി ന​യ​ങ്ങ​ൾ വി​ല​യെ ബാ​ധി​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. പ​ല ക​ർ​ഷ​ക​രും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ വാ​യ്പ തി​രി​ച്ച​ട​വു​പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

റ​ബ​ർ സ​ബ്‌​സി​ഡി തു​ക അ​ടി​യ​ന്ത​ര​മാ​യി വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ വി​പ​ണി​യി​ലി​ട​പെ​ട്ട് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മെ​ന്നും ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 

Tags:    
News Summary - Rubber farmers in crisis due to climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.