മോ​ഷ​ണംപോ​യ 15 പ​വ​ൻ വീ​ടി​ന്റെ ഗേ​റ്റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ 15 പ​വ​ൻ വീ​ടി​ന്റെ ഗേ​റ്റി​ൽ സ​ഞ്ചി​യി​ൽ തൂ​ക്കി​യി​ട്ട നി​ല​യി​ൽ.

മോ​ഷ​ണ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം ഭാ​ഗി​ക​മാ​യി തി​രി​കെ കി​ട്ടു​ന്ന​ത്. വീ​ട്ടു​കാ​ർ തൊ​ട്ട​ടു​ത്ത കു​ടും​ബ വീ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സി​ന് സ്വ​ർ​ണം കൈ​മാ​റി. ത​യ്യി​ൽ കു​റും​ബ​ക്കാ​വി​ന് സ​മീ​പ​ത്തെ ടി. ​പ്ര​സ​ന്ന​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഇ​രു​മ്പ് അ​ല​മാ​ര​യി​ൽ നി​ന്ന് ഇ​രു​പ​ത്തി ഒ​ന്നേ​കാ​ൽ പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ച് പ​വ​ന്റെ മാ​ല, നാ​ല് പ​വ​ന്റെ ഒ​രു വ​ള, ര​ണ്ട​ര പ​വ​ന്റെ വ​ള, ര​ണ്ടു പ​വ​ന്റെ ചെ​യി​ൻ, മോ​തി​രം, മൂ​ന്ന​ര പ​വ​ന്റെ നെ​ക്ളേ​സ്, ഒ​ന്ന​ര പ​വ​ന്റെ നെ​ക്ലേ​സ്, ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്റെ നെ​ക്ലേ​സ് എ​ന്നി​ങ്ങ​നെ ഇ​രു​പ​ത്തി ഒ​ന്നേ​കാ​ൽ പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇ​ത്ര​യും സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തോ​ടെ വ​ൻ പൊ​ലീ​സ് സം​ഘ​വും പ​രി​ശോ​ധ​ന​ക്ക് വീ​ട്ടി​ലെ​ത്തി. സി​റ്റി പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ​യാ​ണ് ആ​ഭ​ര​ണ​ങ്ങ​ളി​ൽ ന​ല്ലൊ​രു പ​ങ്ക് തി​രി​കെ കി​ട്ടു​ന്ന​ത്. ആ​രാ​ണ് ഇ​ത് കൊ​ണ്ടു​വ​ച്ച​തെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല.

സ്വ​ർ​ണം ക​ണ്ടെ​ത്തി​യ വി​വ​രം വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ വൈ​ഷ്ണ​വ് രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വീ​ട്ടു​കാ​ർ​ക്ക് പു​റ​മേ വീ​ട്ടി​ൽ പെ​യി​ന്റി​ങ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട​വ​രേ​യും പൊ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. മോ​ഷ്ടാ​വി​നെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന ഭ​യ​മാ​ണ് സ്വ​ർ​ണം തി​രി​കെ ത​രാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

Tags:    
News Summary - 15 stolen cars at the gate of the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.